Reading Problem?

Page Content is in malaylam. if you cannot read, please click Click here for Malayalam Fonts Visitors

നാദാപുരത്തുകാര്‍ക്ക്

ജീവിതം തേടിയുള്ള ദേശാന്തര ഗമനങ്ങളുടെ ഒരു പൈതൃകം ഇഷ്ട ദാനമായി തന്നിട്ടുണ്ട് ചരിത്രം നമുക്ക്. ജീവിതത്തിന്റെ പച്ച പൊടിപ്പുകള്‍ മുള പൊട്ടുന്ന പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള പാലായനങ്ങളുടെ സ്മൃതിയും വര്‍ത്തമാനവും നമ്മുടെ ദേശമിന്നും പങ്ക് വെക്കുന്നു. ഭാവിയിലും അതിന്ടെ തുടര്‍ച്ചകള്‍ നാം പ്രതീക്ഷിക്കുന്നു. ഒരു ചെടി സൂര്യപ്രകാശം തേടി വെളിച്ചമുള്ള വശം ചായുന്നത് പോലെ സ്വാഭാവികമായി സംഭവിച്ചതാണ് നമ്മുടെയും ദേശം വിട്ടുള്ള യാത്രകള്‍. അതിന്റ്റെ നോവും നൊമ്പരവുമുണ്ടു, അതിന്റെ ഓഹരിയും അനുപാതവുമുണ്ടു നമുക്കു അനുഭവമായി...വീടും നാടും വിട്ടു മറ്റൊരു ദേശത്തു ചെന്നു പാര്‍ത്ത് സ്വന്തം ദേശത്തെ ജീവിതത്തെ അഭിവ്രിദ്ദിപ്പെടുത്തുക ഒരിക്കല്‍ ഒരു അനിവാര്യത ആയിരുന്നെങ്കില്‍ ഇപ്പൊഴതു ജീവിതതിന്റെ പല ചൊയിസുകളില്‍ ഒന്നാണ്. ജീവിക്കാനുള്ള വക തേടിയല്ല, കൂടുതല്‍ നന്നായി ജീവിക്കാനുള്ള കൊതിയാണു ഇതിനു പിന്നില്‍. മോഹവ്യപകമയ ജീവിത സൌഖ്യങളുടെ പ്രലൊഭനങ്ങള്‍ വേറെയും....നമ്മുടെ നാട് സാഹചര്യങ്ങളോ ജീവിത മാര്‍ഗ്ഗങ്ങളോ സമ്പന്നമായ ഒരു ഇടം ആയിരുന്നില്ല. ഭൂരിഭാഗവും ദരിദ്രരും കീഴാളരുമായിരുന്നു ദേശവാസികള്‍. തിയ്യരും മാപ്പിളമാരും മറ്റു വിഭാഗങ്ങളും ഒത്തു വാണതിന്ടെ സൌരഭ്യമാണീ ദേശത്തിന്. പട്ടിണിയുടെ ആ കാലത്ത് ദേശം വിട്ടു പോയവരുടെ വിലാപങ്ങളുടെയും വിഹിതമായി കിട്ടിയ അനുഗ്രഹങ്ങളുടെയും മീതെ പടക്കപ്പെട്ടതാ‍ണ് ഇന്നു കാണുന്ന നമ്മുടെ അലങ്കാരങ്ങളത്രയും. ആഴക്കടലില്‍ ജീവന്‍ ചേര്‍ത്ത് പിടിച്ചും മണലാരണ്യങ്ങളില്‍ ദാഹം സഹിച്ചും പുറപ്പെട്ടു പോയ മുന്‍തലമുറ സഹിച്ച സഹനത്തിന്ടെ പുണ്യം ഇപ്പൊഴും നമ്മുടെ സമ്രുധ്ദികളില്‍ കാണാം. അവര്‍ നട്ടവയുടെ തണലിലാണ് നമ്മുടെ ഇന്നത്തെ സുഖ ശയനങ്ങള്‍........ജീവിക്കുക എന്ന കൊതിയല്ലാതെ, അതെങ്ങിനെ കരുപ്പിടിപ്പിക്കും എന്ന ധാരണയോ അറിവോ ഇല്ലാതെ വന്ന് പെട്ട്, ആതിഥേയ ദേശത്തിന്‍റ്റെ മണ്ണില്‍ ദൈവ വിശ്വാസവും ആത്മവിശ്വാസവും കൊണ്ട് അതിജീവനത്തിന്റെ കൊടി നാട്ടിയവരാണ് നമ്മുടെ പൂര്‍വ്വികര്‍. ഉപജീവനത്തിനു അവരുടെ വശം അറിവോ വിദ്യയോ ഉണ്ടായിരുന്നില്ല. എന്നാ‍ല്‍ ധ്രിഠനിഷ്ചയങ്ങളുടെ ഒരു ഹ്ര്യദയവും അതില്‍ നാട്ടിലെ പ്രിയപ്പെട്ടവരും വേണ്ടപ്പെട്ടവരുമായ സഹോദരങ്ങളുടെ മുഖങ്ങളും ഉണ്ടായിരുന്നു. അങ്ങിനെ അവര്‍ വഴികള്‍ സ്വയം കണ്ടെത്തി. പ്രവാസത്തിണ്ടെ പ്രതാപ ഐശ്ര്യര്യങ്ങള്‍ സ്വന്തമാക്കി. കൂടുതല്‍ കൂടുതല്‍ ബന്ന്ധു ജനങ്ങളെയും അയല്പക്കങ്ങളെയും ദേശാന്തരങ്ങളില്‍ എത്തിച്ചു. ഇപ്പോള്‍ പല ദേശങ്ങളിലായി ചിതറി കിടക്കുന്ന നാദാപുരത്തുകാരുടെ ഒരു പറ്റം തന്നെയുണ്ട്...നാദാപുരത്തിനു പുറത്തു പാര്‍ക്കുന്ന നാദാപുരത്തുകാര്‍......ദേശത്തിന്റെ സ്മ്രിതിയും സംസ്ക്രിതിയും പങ്കു പറ്റുന്ന പല ദേശങ്ങളിലായി ചിതറി കിടക്കുന്ന നമുക്കിടയില്‍ അന്യോന്യം ഉള്ള സമ്പര്‍ക്കങ്ങള്‍ ഇക്കാലത്തൊരു വലിയ സാധ്യതയണ്. പാരസ്പര്യങ്ങള്‍ക്കും കൈമാറ്റങ്ങള്‍ക്കും കൂടുതല്‍ സൌകര്യങ്ങളുടെ ഒരു കാലത്തും ലോകത്തും ആണു നാമിന്നിപ്പോള്‍. നമുക്ക് ഒത്തു ചേരാന്‍ ഇന്നു ഒരു പാട് ഇടങ്ങള്‍ ഉണ്ട്. നാം ഒത്തു ചേരേണ്ടതിന്റെ ഒരു പാട് ആവശ്യങ്ങളും....ഒരേ നാടിനേയും അവിടുത്തെ അനേകം ജീവിതങ്ങളെയും കുറിച്ചുള്ള ആലോചനകളില്‍ പ്രചോതിതരും കൂടുതല്‍ മുന്തിയ ദേശ ജീവിതത്തില്‍ തല്പരരുമാണ് നമ്മളൊക്കെയും എന്നത് തന്നെ നമ്മെ കോര്‍ത്തിണക്കുന്ന പ്രഥമ കാര്യം. നമ്മുടെ സന്നദ്ദത കൊണ്ട്, സഹ അതിജീവനം കൊണ്ട് നമുക്കു ഇനിയും ഒരു പാട് ജീവിത ദൂരങ്ങള്‍ താണ്ടാനും ജയിക്കാനും ആകും. അതറിയാനും അറിയിക്കാനും ഉള്ള അലോചനകള്‍ ഇപ്പോള്‍ പ്രവാസി നാദാപുരം എന്നൊരു കൂട്ടായ്മ ഉണ്ടായി വരണം എന്ന ആഗ്രഹത്തില്‍ എത്തി നില്‍ക്കുന്നു. യു എ ഇ യില്‍ കുറച്ചായി പ്രവര്‍ത്തിക്കുന്ന SIGN നാദാപുരത്തിണ്ടെ ആശീര്‍വാ‍ദമുണ്ടിതിന്....തുടര്‍ന്ന് നമുക്ക് ഒരുമിച്ച് അലോചനകളാവാം.....എഴുതുക.......വിളിക്കുക....പങ്ക് വെക്കുക ഹ്രിദയം.....(അക്ഷരപ്പിശകുകള്‍ ക്ഷമിക്കുക....തെറ്റാണെന്നറിയാം...പക്ഷെ ശരിയാക്കാനറിയില്ല...)

Thursday, February 28, 2008

കടോളി ഓര്‍മ്മയായി

നാദാപുരം : നാല് പതിറ്റാണ്ട് കാലത്തെ ശ്രദ്ഡേയമായ പ്രവാസ ജീവിതത്തിലൂടെ വ്യാപാര മത രാഷ്ട്രീയ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച കടോളി കുഞ്ഞബ്ദുള്ള ഹാജി ഓര്‍മ്മയായി.2008 ഫെബ്രവരി 26ന് രാത്രി കടോളിയുടെ നിര്യാണം പ്രവാസ ലോകത്തിനു സ്രിഷ്ടിച്ച വിടവ് നികത്താനാവത്തതാണ്.നിസ്വാര്‍ത്ത സാമൂഹ്യ സേവനത്തിന്ടെ ഒരു പ്രതീകമായിരുന്നു കടോളി.ത്യാഗപൂര്‍ണ്ണമായ അദ്ധേഹത്തിന്റെ ജീവിതം പ്രവാസ ലോകത്തിനു ഉത്തമ മാത്രുകയാണ്. പ്രതിസന്തികള്‍ക്കിടയിലും തകരാത്ത നിശ്ചയ ദാര്‍ഢ്യം,വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും അദ്ധേഹം പ്രകടിപ്പിച്ച വിനയം,മഹത്തായ ധര്‍മ്മ നിഷ്ഠ,തികഞ്ഞ സാമൂഹ്യ പ്രതിബദ്ധത എന്നിവ കടോളിയെ അനുസ്മരണീയനാക്കുന്നു.

5 comments:

വിദേശി said...

anushochanam ariyikkunnu..........

Unknown said...

അള്ളാഹു അദ്ദേഹതിനു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കാട്ടെ...... ആമീന്‍

muneer said...

May allah grant him a wonderful life after in heaven, with heart full of preyers...Muneer

Anonymous said...

May Allah give him Jannah...Dear Publishers,u should have write few more words abt him.He has done sevral things for teh community and poor people ..U can not limit it in 3 lines... Any way thanks for such an initiative..

Pravasi Nadapuram said...

Dear Muhamamed
Thank you for your valuable comment.We are in an initial stage now.We are planning to give more details on prominent personalities in Nadapuram Area.We will provide adequate space for Marhum Kadoli.We agree with you,he was a great personality and need more more introduction about his great service to the society.